തിരുവനന്തപുരത്ത് സൈനിക ക്ഷേമ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ഐഎഎസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. സർക്കാരിനെതിരെ പൊതു വേദികളിലും സോഷ്യൽ മീഡിയയിലും വിമർശനങ്ങൾ ഉന്നയിച്ചതിനാലാണ് നടപടി. മുൻകൂട്ടി അനുമതി നേടാതെ മാധ്യമങ്ങളോട് പ്രതികരിച്ചതും, സർക്കാർ നയങ്ങളെ വിമർശിച്ചതുമാണ് കാരണമായി ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി. ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

കൃഷിവകുപ്പിൽ നിന്ന് മാറ്റിയ ശേഷം, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നേടിയതിനെ തുടർന്ന് സൈനിക ക്ഷേമ വകുപ്പിലേക്ക് മാറ്റിയിരുന്നു. മൂന്നര വർഷം കൃഷിവകുപ്പിൽ സേവനമനുഷ്ഠിച്ചതിനെ തുടർന്ന് സിവിൽ സർവീസ് ബോർഡ് ശുപാർശ പ്രകാരം മാറ്റം നടപ്പിലായി. രണ്ട് വർഷം ഒരേ തസ്തികയിൽ തുടരേണ്ടതും, സ്ഥലംമാറ്റത്തിന് ബോർഡിന്റെ ശുപാർശ നിർബന്ധമാണെന്നും ട്രൈബ്യൂണൽ വ്യവസ്ഥ ചെയ്തിരുന്നു.

Photo and News Source: Media Mangalam