ഗുജറാത്തിൽ പോലീസ് ഒരു വലിയ സൈബർ തട്ടിപ്പ് കേസ് കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ജെമിനി AI, മെറ്റാ AI തുടങ്ങിയ ചാറ്റ്ബോട്ടുകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്ഫേക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംഘം തട്ടിപ്പ് നടത്തിയിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
കനുഭായ് പാർമർ, ആശിഷ് വാലണ്ട്, മുഹമ്മദ് കൈഫ് പട്ടേൽ, ദീപ് ഗുപ്ത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പുകാർ ലൈവ്‌നെസ് ഡിറ്റക്ഷൻ സംവിധാനങ്ങളെ കബളിപ്പിക്കാൻ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു. കോമൺ സർവീസ് സെന്റർ കീറ്റുകളിലൂടെ ഇരകളുടെ ആധാർ പ്രൊഫൈലിലെ മൊബൈൽ നമ്പറുകൾ മാറ്റിയിരുന്നു.
ഡിജിലോക്കർ, ബാങ്കിംഗ് സേവനങ്ങൾ നിയന്ത്രിച്ച ശേഷം, IDFC, കോട്ടക് മഹീന്ദ്ര, ജിയോ പേയ്മെന്റ്സ് ബാങ്ക് എന്നിവയിൽ വ്യാജ അക്കൗണ്ടുകൾ ആരംഭിച്ചു. R.K ബൻസാൽ, ട്രൂ ക്രെഡിറ്റ്സ്, ഏർളി സാലറി തുടങ്ങിയ ലോൺ ആപ്പുകൾ വഴി ഇരകളുടെ പേരിൽ വലിയ തുക പേഴ്സണൽ ലോണായി എടുത്തിരുന്നു. പ്രതി കൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുന്നു.
Photo and News Source: Sathyam Online









