കേന്ദ്ര സർവീസിൽ 731 സ്റ്റെനോഗ്രാഫർ (ഗ്രേഡ്-സി, ഗ്രേഡ്-ഡി) തസ്തികകളിലേക്ക് എസ്.എസ്.സി. അപേക്ഷ ക്ഷണിച്ചു. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഒഴിവുകൾ ഉണ്ട്. അപേക്ഷകർക്ക് സ്റ്റെനോഗ്രാഫി അറിവ് ആവശ്യമാണ്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും. കേരളത്തിൽ ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
പന്ത്രണ്ടാം ക്ലാസ്/തത്തുല്യ യോഗ്യത ആവശ്യമാണ്. 2026 ആഗസ്റ്റ് ഒന്നിനകം യോഗ്യത നേടണം. പരീക്ഷയിൽ ജനറൽ ഇന്റലിജൻസ്, ജനറൽ അവേർനെസ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകും. രണ്ട് മണിക്കൂർ പരീക്ഷാസമയവും നാലിലൊന്ന് നെഗറ്റീവ് മാർക്കും ഉണ്ട്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് ഉണ്ടാകും.
സ്റ്റെനോഗ്രാഫർ ഗ്രേഡ്-സി തസ്തികയ്ക്ക് 18-30 വയസ്സും ഗ്രേഡ്-ഡി തസ്തികയ്ക്ക് 18-27 വയസ്സുമാണ് പ്രായപരിധി. ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. കേരളത്തിൽ കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂർ, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രമുണ്ടാകും. മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.
അപേക്ഷാ ഫീസ് സ്ത്രീകൾക്കും എസ്.സി., എസ്.ടി. വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഇല്ല. മറ്റുള്ളവർക്ക് ഫീസ് ചുമത്തും.
Photo and News Source: Siraj Live










