ബംഗളൂരുവിൽ ചൊവ്വാഴ്ച വൈകുന്നേരം അതിശക്തമായ മഴയും കാറ്റും കൊടുങ്കാറ്റായി മാറി. ശിവാജിനഗറിലെ പ്രശസ്തമായ ബൗറിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയുടെ ചുറ്റുമതിൽ പെട്ടെന്ന് ഇടിഞ്ഞുവീണു. ഈ അപകടത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ എറണാകുളും സ്വദേശികളായ ലത, സ്മിത ഉൾപ്പെടുന്നു. മഴയിൽ നിന്ന് രക്ഷപ്പെടാൻ ആശുപത്രി മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റുകൾക്കടിയിൽ അഭയം തേടിയവരെയാണ് മതിൽ ഇടിഞ്ഞ് മൂടിയത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചു.

അരമണിക്കൂർ നീണ്ടുനിന്ന കനത്ത മഴയും ആലിപ്പഴവും നഗരത്തിൽ വൻ നാശനഷ്ടങ്ങൾ വരുത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Photo and News Source: Janmabhumi