പുതുച്ചേരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിനാണ് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് നേതൃത്വത്തിലുള്ള എൻഡിഎ 40% വോട്ട് വിഹിതത്തോടെ 16 മുതൽ 20 വരെ സീറ്റുകൾ നേടുമെന്ന് സർവേകൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഡിഎംകെ സഖ്യത്തിന് 30% വോട്ടും 6 മുതൽ 8 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. സ്വതന്ത്ര സ്ഥാനാർഥികൾ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. ആക്സിസ് മൈ ഇന്ത്യയും പീപ്പിൾസ് സർവേയും എൻഡിഎ സഖ്യത്തിന്റെ വിജയത്തെയാണ് പ്രവചിക്കുന്നത്. 16 മുതൽ 19 വരെ സീറ്റുകൾ എൻഡിഎയ്ക്കും 10-12 സീറ്റുകൾ പ്രതിപക്ഷത്തിനും ലഭിക്കുമെന്ന് സർവേകൾ പറയുന്നു. സ്വതന്ത്രർക്ക് 2-7 സീറ്റുകൾ വരെയാകാം.

Photo and News Source: Samakalika Malayalam