കന്നഡ സംവിധായകൻ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അച്യുത അവതാരം’ ഒരു പാൻ ഇന്ത്യൻ സൈബർ ക്രൈം ത്രില്ലറാണ്. മെയ് മാസത്തോടെ തിയേറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷയിലിരിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഈ ചിത്രം പ്രദർശനത്തിനെത്തും. സൈബർ ക്രൈമിന്റെ ഭീകരമായ ഫലങ്ങൾ ചിത്രീകരിക്കുന്ന ഈ ചിത്രം ഫാമിലി ഡ്രാമയുടെ സ്വഭാവവും ഉൾക്കൊള്ളുന്നു. സൈബർ ആസക്തിയുടെ അനന്തരഫലങ്ങൾ പ്രേക്ഷകർക്ക് അനുഭവിക്കാൻ സാധിക്കും.
റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ് സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാളവിക നന്ദൻ, അവിനാശ്, സീമ.ജി.നായർ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അന്യഭാഷ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷി ക്യാമറ ചലിപ്പിക്കുന്നു. മംഗലാപുരം, കാസർഗോഡ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം അടുത്ത മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തും.
Photo and News Source: Asianet News









