കറൻസി നോട്ട് പ്രസുകളിൽ 534 ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു. നാസിക്, ദേവാസ്, ഹൈദരാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിയമനങ്ങൾ. ഓൺലൈനായി മേയ് 19 വരെ അപേക്ഷിക്കാവുന്നതാണ്. ജൂനിയർ ടെക്നീഷ്യൻ, സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് നിയമനം.
ജൂനിയർ ടെക്നീഷ്യൻ തസ്തികയ്ക്ക് ITI സർട്ടിഫിക്കറ്റും, സൂപ്പർവൈസർ തസ്തികയ്ക്ക് 3 വർഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. എഞ്ചിനീയറിംഗ് ബിരുദധാരികളും അപേക്ഷിക്കാം. ജോലി വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പഠിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
ശമ്പളം ഓഫീസർക്ക് 29,740 മുതൽ 1,03,000 രൂപ വരെയും, സൂപ്പർവൈസർക്ക 27,600 മുതൽ 95,190 രൂപ വരെയും, ജൂനിയർ ടെക്നീഷ്യന് 18,780 മുതൽ 67,390 രൂപ വരെയും ലഭിക്കും. കറൻസി നോട്ട് പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നാണ് അപേക്ഷിക്കേണ്ടത്.
Photo and News Source: Kairali News










