ജിദ്ദ: ഹജ്ജ് കാലത്ത് തീർത്ഥാടകർക്ക് മസ്ജിദുൽ ഹറാം, ഹജ്ജ് പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് 'നുസുക് കാർഡ്' നിർബന്ധമാക്കിയിരിക്കുന്നു. സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഈ കാർഡ് കൈവശം വയ്ക്കുന്നത് നിർബന്ധമാണെന്ന് പ്രഖ്യാപിച്ചു. തീർത്ഥാടകർക്ക് സുഗമമായ സഞ്ചാരം, വേഗത്തിലുള്ള സേവന ലഭ്യത, മാർഗനിർദ്ദേശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ നടപടി.
'ഹയ്യാക്കുമുള്ളാഹ്' എന്ന ബോധവൽകരണ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ നിർദ്ദേശം പ്രചരിപ്പിച്ചത്. കാർഡ് കൈവശം വച്ചിരിക്കേണ്ടത് മൂന്ന് പ്രധാന നേട്ടങ്ങൾ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫീൽഡ് പരിശോധനകളും നടപടിക്രമങ്ങളും സുഗമമാക്കുന്നതിന് കാർഡിന്റെ ഡിജിറ്റൽ പതിപ്പും ലഭ്യമാക്കിയിട്ടുണ്ട്.
ലക്ഷക്കണക്കിന് തീർത്ഥാടകരുടെ ഹജ്ജ് യാത്ര എളുപ്പമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ ഏർപ്പാടുകൾ. കാർഡ് പുറത്ത് കാണുന്ന വിധത്തിലും സൂക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Photo and News Source: Sathyam Online









