കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന എക്സിറ്റ് പോള് പ്രവചനങ്ങൾ ഒന്നുപോലെ തന്നെ. ‘കേരളത്തില്‍ താമര വിരിയും’ എന്നാണ് എല്ലാ ഏജൻസികളും പ്രവചിക്കുന്നത്. ബിജെപിക്ക് കുറഞ്ഞത് മൂന്ന് സീറ്റുകളെങ്കിലും ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ, ആക്സിസ് മൈ ഇന്ത്യ, സിഎന്‍എന്‍-ന്യൂസ് 18, എന്‍ഡിടിവി എന്നിവയുടെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. പരമാവധി അഞ്ച് സീറ്റുകള്‍ വരെ നേടാനും ബിജെപിക്കു സാധ്യതയുണ്ടെന്ന് പറയുന്നു.
യുഡിഎഫിന് അനുകൂലമായ ട്രെൻഡ് പ്രവചിക്കുന്ന ഈ എക്സിറ്റ് പോളുകള്‍, ഇരുമുന്നണികളിലും സീറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്നും സൂചിപ്പിക്കുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി ശക്തി പ്രാപിക്കുന്നതായി ഈ പ്രവചനങ്ങളിലൂടെ കാണാം. ഇന്ത്യാ ടുഡേ, ആക്സിസ് മൈ ഇന്ത്യ എന്നിവയുടെ പ്രവചനമനുസരിച്ച് യുഡിഎഫ് 78 മുതൽ 90 സീറ്റുകള്‍ വരെ നേടുമെന്നാണ്. എല്‍ഡിഎഫിന് 49 മുതൽ 62 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.
സിഎന്‍എന്‍-ന്യൂസ് 18 പ്രവചനമനുസരിച്ച് യുഡിഎഫ് 70 മുതൽ 80 സീറ്റുകളും, എല്‍ഡിഎഫിന് 58 മുതൽ 68 സീറ്റുകളും ലഭിക്കുമെന്നാണ്. ബിജെപിക്ക് നാല് സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. എന്‍ഡിടിവിയുടെ പ്രവചനമനുസരിച്ച് യുഡിഎഫിന് 75 മുതൽ 85 സീറ്റുകളും, എല്‍ഡിഎഫിന് 55 മുതൽ 65 സീറ്റുകളുമാണ് ലഭിക്കുക.
Photo and News Source: Janmabhumi









