ഗ്രാമ്പൂ, അടുക്കളയിലെ സാധാരണ സുഗന്ധവസ്തുവാണ്. പല ആരോഗ്യ ഗുണങ്ങളും ഇതിലുണ്ട്. ദിവസവും ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് അമിതവണ്ണവും അസിഡിറ്റിയും കുറയ്ക്കാൻ ഉപകരിക്കുന്നു.
ഗ്രാമ്പൂയിൽ ധാരാളം ആന്റിഓക്സിഡന്റുകളുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് ചുമ, ജലദോഷം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ഗ്രാമ്പൂ വെള്ളം ഫലപ്രദമാണ്. വെറും വയറ്റിൽ കുടിക്കുന്നത് ഉമിനീരിന്റെ ഉൽപാദനം വർധിപ്പിക്കുകയും അസിഡിറ്റി, ഗ്യാസ്, മലബന്ധം എന്നിവ പരിഹരിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂയിലുള്ള യൂജനോൾ സംയുക്തത്തിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വിഷാംശങ്ങൾ അകറ്റുകയും ചെയ്യുന്നു.
ഗ്രാമ്പൂ വെള്ളം തയ്യാറാക്കാനായി ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ഗ്രാമ്പൂ ഇട്ട് രാത്രി മുഴുവൻ കുതിർക്കുക. പിറ്റേന്ന് രാവിലെ തിളപ്പിച്ച് അരിച്ച് ഇളം ചൂടോടെ കുടിക്കാം. രോഗമുള്ളവർ ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുക നല്ലത്.
Photo and News Source: Kairali News









