തിരുവനന്തപുരം: കേരള നിയമസഭാതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോളുകളിലൂടെ വ്യക്തമായി. പത്തുവര്‍ഷമായി പ്രതിപക്ഷത്തായ യു.ഡി.എഫ്.ക്ക് മുന്നേറ്റം ലഭിക്കുമെന്ന് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നു.
പീപ്പിള്‍സ് പള്‍സ് സര്‍വേ പ്രകാരം യു.ഡി.എഫ്.ക്ക് 75-85 സീറ്റും, എല്‍.ഡി.എഫ്.ക്ക് 55-65 സീറ്റും, എന്‍.ഡി.എ.ക്ക് മൂന്ന് സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. മെട്രിക്‌സ് സര്‍വേ പ്രകാരം യു.ഡി.എഫ്.ക്ക് 72-84 സീറ്റും, എല്‍.ഡി.എഫ്.ക്ക് 52-61 സീറ്റും, എന്‍.ഡി.എ.ക്ക് 3-5 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്.
ടൈംസ് നൗ സര്‍വേ പ്രകാരം യു.ഡി.എഫ്.ക്ക് 70-75 സീറ്റും, എല്‍.ഡി.എഫ്.ക്ക് 60-65 സീറ്റും, എന്‍.ഡി.എ.ക്ക് 3-7 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. വോട്ട് വൈബ് സര്‍വേ പ്രകാരം യു.ഡി.എഫ്.ക്ക് 70-80 സീറ്റും, എല്‍.ഡി.എഫ്.ക്ക് 58-68 സീറ്റും, എന്‍.ഡി.എ.ക്ക് നാല് സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്.
Photo and News Source: Siraj Live









