പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരത്തിലേക്ക് ഉയരുമെന്ന് എക്സിറ്റ് പോളിന്റെ പ്രവചനം. തുടർച്ചയായ മമത ബാനർജി സർക്കാരിന് അന്ത്യം കുറിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബിജെപിക്ക് 150 മുതൽ 175 വരെ സീറ്റുകൾ ലഭിക്കുമെന്ന് പി. മാർക്ക് പ്രവചിക്കുന്നു. 146 മുതൽ 161 സീറ്റുകൾ നേടുമെന്ന് മാട്രിസ് പ്രവചനവും പുറത്തുവന്നിട്ടുണ്ട്. 148 സീറ്റുകൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമാണ്. വോട്ടെണ്ണൽ മെയ് 4-ന് നടക്കും.

ബംഗാളിലെ രാഷ്ട്രീയ മത്സരത്തിൽ തൃണമൂലും, ബിജെപിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ വോട്ടുകളും നിരണായകമാണ്. 294 സീറ്റുകളുള്ള ബംഗാളിൽ ഏപ്രിൽ 23-നും 29-നും വോട്ടെടുപ്പ് നടന്നു.

Photo and News Source: Samakalika Malayalam