ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി സ്വന്തമായി ക്ലൗഡ് സ്റ്റോറേജിലേക്ക് ചാറ്റുകളുടെ ബാക്കപ്പ് സംഭരിക്കാം. ഗൂഗിള്‍ ഡ്രൈവ്, ഐക്ലൗഡ് പോലെയുള്ള സൗകര്യങ്ങൾക്ക് പുറമെ, എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡ് സ്റ്റോറേജ് ഓപ്ഷനും ലഭിക്കും.

ഈ പുതിയ സവിശേഷതയോടെ ബാക്കപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ. വാബീറ്റ ഇൻഫോയുടെ റിപ്പോർട്ടനുസരിച്ച്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിള്‍ ഡ്രൈവ്, വാട്സ്ആപ്പിന്റെ സ്വന്തം ക്ലൗഡ് സ്റ്റോറേജ് എന്നീ രണ്ട് ഓപ്ഷനുകൾ ലഭിക്കും. 2 ജിബി സൗജന്യ സ്റ്റോറേജും 50 ജിബി വരെ പണമടച്ചുള്ള പ്ലാനും വാഗ്ദാനം ചെയ്യുന്നു.

ചാറ്റുകളുടെ ബാക്കപ്പിനായി ഉപയോക്താക്കൾക്ക് പാസ്വേഡ് അല്ലെങ്കിൽ 64 അക്ക എൻക്രിപ്ഷൻ കീ ഉപയോഗിക്കാം. വാട്സ്ആപ്പ് സെർവറുകളിലേക്ക് അപ്ലോഡ് ചെയ്യുന്ന ഡാറ്റ എൻക്രിപ്റ്റ് ചെയ്യപ്പെടും. ഉപയോക്താക്കൾക്ക് തന്നെ ഇഷ്ടമുള്ള എൻക്രിപ്ഷൻ രീതി തിരഞ്ഞെടുക്കാനും കഴിയും.

Photo and News Source: Samakalika Malayalam