കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിലാണെന്നാണ് ആക്സിസ് മൈ ഇന്ത്യ സർവേ. യുവജനതയും കന്നിവോട്ടർമാരും യുഡിഎഫിനെ പിന്തുണക്കുമെന്ന് പ്രവചനം. യുഡിഎഫ് 44 ശതമാനം വോട്ടും എൽഡിഎഫ് 39 ശതമാനവും എൻഡിഎ 14 ശതമാനവും നേടുമെന്ന് സർവേ. കന്നിവോട്ടർമാരിൽ 51 ശതമാനം പേരും യുഡിഎഫിനെ അനുകൂലിക്കുന്നു. മുൻ തിരഞ്ഞെടുപ്പിനെക്കാൾ 13 ശതമാനം വോട്ട് വർദ്ധനവാണ് യുഡിഎഫിന്. 20 മുതൽ 29 വയസ്സ് വരെയുള്ള യുവാക്കളിൽ യുഡിഎഫിന് ശക്തമായ സ്വാധീനമുണ്ട്.
മുതിർന്ന പൗരന്മാരിൽ എൽഡിഎഫ് ചെറിയ മുന്നേറ്റം നിലനിർത്തുന്നു. കന്നിവോട്ടർമാരിൽ എൽഡിഎഫിന് 13 ശതമാനം ഇടിവുണ്ടാകുമെന്നും സർവേ. ഭരണവിരുദ്ധ വികാരവും യുവാക്കളുടെ സ്വാധീനക്കുറവും എൽഡിഎഫിനെ ബാധിക്കുന്നു.
Photo and News Source: Malayalam Express










