തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ സമ്മേളനം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കോർട്ട് ഹാളിൽ വച്ച് നടന്നു. ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.
കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനായി അഴീക്കൽ പോർട്ടിൽ നിന്നും മുതലപ്പൊഴിയിലെത്തിച്ച ചന്ദ്രഗിരി ഡ്രഡ്ജറിന് കേടുപാടുകൾ സംഭവിച്ചു. ഇതിന്റെ ഫലമായി ഡ്രഡ്ജിംഗിനായി പുതിയ ടെന്റർ ക്ഷണിക്കാൻ ജില്ലാ കളക്ടർ തീരുമാനിച്ചു.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിലെ തെക്കേ പുലിമുട്ടിന്റെ നീളം 190 മീറ്റർ വരെ വർദ്ധിപ്പിച്ചു. തെക്കു ഭാഗത്തുകൂടി മണൽ തുറമുഖത്തേക്ക് അടിയുന്നത് തടയാൻ സാധിച്ചു. പ്രവൃത്തി പൂർത്തിയാകുന്നതോടെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന് കളക്ടർ അറിയിച്ചു.
പൊഴി അടഞ്ഞതുമൂലം 2433 മത്സ്യതൊഴിലാളികൾക്ക് 91 ദിവസത്തെ ധനസഹായം 359 രൂപ പ്രതിദിനം നൽകി. പുലിമുട്ടിന്റെ നീള വർദ്ധിപ്പിക്കൽ പ്രവൃത്തികൾ കാലവർഷത്തിന് മുമ്പായി പൂർത്തിയാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പറിൽ വാട്സ്ആപ്പിലൂടെ പരാതി സമർപ്പിക്കാവുന്നതാണ്.
Photo and News Source: Malayalam Express










