ചൈനീസ് വിപണിയിൽ വിവോ വൈ500എസ് എന്ന പുതിയ ബജറ്റ് 5ജി സ്മാർട്ട് ഫോൺ അവതരിപ്പിച്ചു. 7,200 എംഎഎച്ച് ബാറ്ററി ശേഷിയും 6.75 ഇഞ്ച് 120 ഹെർട്സ് റിഫ്രെഷ് റേറ്റ് ഡിസ്‌പ്ലേയും ഇതിന്റെ പ്രധാന സവിശേഷതകളാണ്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറും 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിലയുടെ കാര്യത്തിൽ, 8 ജിബി + 256 ജിബി മോഡലിന് 1,800 യുവാൻ (24,800 രൂപ) ആണ് വില. 12 ജിബി + 256 ജിബി, 8 ജിബി + 512 ജിബി മോഡലുകൾക്ക് 2,200 യുവാൻ (30,400 രൂപ) ആണ്. ഗ്യാലക്‌സി സിൽവർ, ഒബ്‌സിഡിയൻ ബ്ലാക്ക്, ഫോണിക്‌സ് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.

ക്യാമറ വിഭാഗത്തിൽ, പിൻവശത്ത് 50-മെഗാപിക്‌സൽ പ്രൈമറി സെൻസറും മുൻവശത്ത് 8-മെഗാപിക്‌സൽ സെൽഫി ക്യാമറയും ഉണ്ട്. 5ജി, 4ജി LTE, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി എന്നിവ പിന്തുണയ്ക്കുന്നു. ഇൻഫ്രാറെഡ് റിമോട്ട്, ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ ഇപ്പോൾ ചൈനയിലെ ഓൺലൈൻ സ്റ്റോറുകളിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു.

Photo and News Source: Kerala Online News