തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പവർകട്ട് ഇല്ലെന്നും ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നത് തന്നെയാണ് പ്രധാന പ്രശ്നമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ തടസ്സപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് ഒരു പ്രധാന കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാറ്റും മഴയും വരുമ്പോൾ കറന്റ് പോകുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയിലെ മാറ്റമാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മിഷൻ കാലതാമസം ഉണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു.

ഇപ്പോൾ സംസ്ഥാനത്തിന് 280 മെഗാവാട്ട് വൈദ്യുതി ലഭിച്ചിട്ടുണ്ട്. കൂടുതൽ ലഭിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നും മന്ത്രി ഉറപ്പിച്ചു. ഉഷ്ണതരംഗവും വൈദ്യുതി വാഹനങ്ങളുടെ വർദ്ധനവുമാണ് പ്രതിസന്ധിക്ക് മറ്റൊരു കാരണം. വീടുകളിൽ പാചക വാതകം ലഭ്യമല്ലാത്തപ്പോൾ ജനങ്ങൾ ഇൻഡക്ഷൻ കുക്കറിലേക്ക് മാറിയതും പ്രതിസന്ധി വർദ്ധിപ്പിച്ചു.

Photo and News Source: Malayalam Express