സോഷ്യൽ മീഡിയയിൽ നിലവിൽ ഒരു ട്രെൻഡാണ് എഐ ചിത്രങ്ങൾ. ബാല്യകാലത്തെയും ഇപ്പോഴത്തെയും നമ്മുടെ ചിത്രം ചേർത്ത്, കുഞ്ഞു നമ്മോടൊപ്പം ഇരിക്കുന്നതുപോലെയുള്ള ഫോട്ടോകൾ ട്രെൻഡിലുണ്ട്. ചാറ്റ് ജി.പി.ടിയുടെയും ജെമിനിയുടെയും പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കാനാകും. ചെറിയ നമ്മളും വലുതായ നമ്മളും പരസ്പരം എന്തൊക്കെ സംസാരിക്കുമെന്ന ആശയം തന്നെയാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും തന്റെ ബാല്യകാല ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേർത്ത് ഇത്തരത്തിൽ ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്. പ്രോംപ്റ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശമനുസരിച്ച്, കറുപ്പ് വെളുപ്പ് ആർട്ട് ശൈലിയിലാണ് ഈ ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇടതുവശത്ത് കുഞ്ഞിന്റെ ചിത്രവും വലതുവശത്ത് ഇപ്പോഴത്തെ ചിത്രവും ഉൾപ്പെടുത്തി, പരസ്പരം നോക്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ ബാല്യവും ഇപ്പോഴത്തെ നമ്മെയും ഒരുമിച്ച് കാണാൻ ഈ ട്രെൻഡ് സഹായിക്കുന്നു.

Photo and News Source: Kairali News