കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ഇന്ധന നയത്തിൽ വലിയ മാറ്റത്തിന് തുടക്കമിട്ടു. വെറും 15% പെട്രോള്‍ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന E85, E100 ഫ്ലെക്സ് ഫ്യൂവലുകളുടെ ഉപയോഗത്തിന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അസംസ്‌കൃത എണ്ണ ഇറക്കുമതിയെ കുറയ്ക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ നടപടി. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം മോട്ടോർ വാഹന നിയമത്തിൽ ഭേദഗതികൾ വരുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.

E85 ഇന്ധനം 85% എഥനോളും 15% പെട്രോളും ചേർന്നതാണ്. E100 എന്നത് ഏകദേശം ശുദ്ധമായ എഥനോള്‍ ഇന്ധനമാണ്. സാധാരണ വാഹനങ്ങളിൽ ഇവ ഉപയോഗിക്കാന്‍ സാധിക്കില്ല. ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങളില്‍ (FFV) മാത്രമേ ഈ ഇന്ധനങ്ങൾ പ്രവർത്തിക്കൂ.

സർക്കാർ ഡിസംബറോടെ ഈ ഇന്ധനങ്ങളുടെ ട്രയലുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ കുറയ്ക്കുന്നതിലൂടെ വലിയ സാമ്പത്തിക ലാഭം ലഭിക്കുമെന്നാണ് പ്രതീക്ഷ. എഥനോള്‍ ബ്ലെൻഡിംഗ് പ്രോഗ്രാമിലൂടെ പ്രതിവർഷം കോടിക്കണക്കിന് ബാരൽ ക്രൂഡ് ഓയിൽ ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ഈ ഇന്ധനങ്ങളുടെ ഉപയോഗം നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

Photo and News Source: DriveSpark