തമിഴ്നാട്ടിലെ ജനപ്രിയ താരമായ പ്രദീപ് രംഗനാഥൻ നായകനായി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘ലവ് ഇൻഷുറൻസ് കമ്പനി’ എന്ന ചിത്രം ഒടിടിയിലേക്ക് വരുന്നു. ആമസോൺ പ്രൈം വീഡിയോയാണ് ഈ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. മെയ് മാസത്തോടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തിയേറ്ററുകളിൽ ആദ്യ ദിവസം മുതൽ തന്നെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 70 കോടി രൂപയിലധികം നേടിയ ‘ലവ് ഇൻഷുറൻസ് കമ്പനി’ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിച്ചു. ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലെ ഡിസ്ട്രിബ്യൂഷനിൽ പങ്കാളിയായിരുന്നു.

നയൻതാരയും റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. കൃതി ഷെട്ടി നായികയായെത്തിയ ചിത്രത്തിൽ എസ്ജെ സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി, സീമൻ, യോഗി ബാബു, ഗൗരി കിഷൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

Photo and News Source: Kairali News