കേരളത്തിന് മാത്രം സ്വന്തമായ മംഗളാദേവി ക്ഷേത്രം 1800 വർഷത്തെ പഴക്കമുള്ളതാണെന്ന് കേരളം വാദിക്കുന്നു. ചരിത്രപ്രകാരം രാജാവിനെ ശിക്ഷിച്ച പ്രതികാരമായി കണ്ണകി മധുര ചുട്ടെരിച്ച് മംഗളാദേവിയിലെത്തിയെന്നാണ് കഥ. പാണ്ഡ്യരാജാവ് ചേരൻ ചെങ്കുട്ടവൻ ക്ഷേത്രം നിർമ്മിച്ചതായി തമിഴ്‌നാട് അവകാശപ്പെടുന്നു.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസ് പ്രസിഡൻസി ക്ഷേത്രത്തിനുമേൽ അവകാശവാദമുന്നയിച്ചു. തിരുവിതാംകൂറിന്റെ ഭരണം രാജാവിന്റേതും മദ്രാസിന്റെ ഭരണം ബ്രിട്ടീഷുകാരുടേതുമായിരുന്നു. തർക്കം പരിഹരിക്കാൻ കോണർ പാർഡ് എന്ന ലഫ്റ്റനന്റിനെ നിയോഗിച്ചു. 1817-ൽ നടത്തിയ സർവേയിൽ ക്ഷേത്രം തിരുവിതാംകൂറിന്റേതാണെന്ന് തെളിഞ്ഞു.
1854-ൽ ഗ്രേറ്റ് ട്രിഗോണമിക്കൽ സർവേയും ഇത് സ്ഥിരീകരിച്ചു. വീണ്ടും 1979-ൽ തർക്കമുയർന്നു. 1981-ൽ നടന്ന സർവേ പ്രകാരം ക്ഷേത്രവും 62 സെന്റ് സ്ഥലവും കേരളത്തിന്റേതാണെന്ന് തെളിഞ്ഞെങ്കിലും തമിഴ്‌നാട് അംഗീകരിച്ചില്ല. 1990-ൽ കരുണാനിധി സർക്കാർ അവകാശം ഉയർത്തിയതോടെ സംഘർഷം രൂക്ഷമായി. ഇപ്പോഴും തമിഴ്‌നാട് തങ്ങളുടെ അവകാശം ഉറച്ചുനില്‍ക്കുന്നു.
Photo and News Source: Janmabhumi










