തിരുവനന്തപുരത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണമാണ് നിലവിലുള്ളത്. ഓവർലോഡ് സംഭവിക്കുമ്പോൾ ട്രിപ് ആവുന്നതാണ് പ്രശ്നം. കാലാവസ്ഥാ മാറ്റവും ഉഷ്ണതരംഗവും പശ്ചിമേഷ്യൻ യുദ്ധവും വൈദ്യുതി വാഹനങ്ങളുടെ വർധനവുമെല്ലാം പ്രതികൂല സാഹചര്യമുണ്ടാക്കിയതായി മന്ത്രി പറഞ്ഞു.

ഉത്പാദന രംഗത്ത് ഒന്നും ചെയ്തിട്ടില്ലെന്ന ആരോപണം തെറ്റാണെന്നും മന്ത്രി വാദിച്ചു. പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് റെഗുലേറ്ററി കമ്മീഷൻ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചു. പുറത്തുനിന്നുള്ള വൈദ്യുതി ലഭിക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

Photo and News Source: Siraj Live