മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അശ്വതി ഇനി മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അറിയിച്ചു. ഏഷ്യാനെറ്റിലെ 'അൽഫോസാമ്മ' എന്ന സീരിയലിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. യഥാർത്ഥ പേര് പ്രസില്ല ജെറിനാണ്. 'കുങ്കുമപ്പൂവ്' എന്ന സീരിയലിലെ വില്ലത്തി അമലയെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
നാല് സീരിയലുകളിലാണ് അശ്വതി അഭിനയിച്ചിട്ടുള്ളത്. വിവാഹശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. എന്നാൽ, കുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസ് മലയാളം സീസണുകളിൽ എപ്പിസോഡ് റിവ്യൂസ് പങ്കിട്ടും ശ്രദ്ധ നേടിയിരുന്നു.
''ഞങ്ങളുടെ കുടുംബം വലുതാകുന്നു. ഹൃദയം നിറയുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അംഗം 2026ൽ എത്തും. ഞങ്ങളിനി അഞ്ചു പേര്'' എന്നാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സീരിയൽ രംഗത്തുള്ളവരും ആരാധകരും ആശംസകൾ അറിയിച്ചു. ഇപ്പോൾ ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. ജോഹാന്ന, ബ്രിയന്ന എന്നീ രണ്ടു പെൺമക്കളുമുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം 'സുരഭിയും സുഹാസിനിയും' എന്ന സിറ്റ്കോം സീരിയലിലൂടെ തിരിച്ചു വന്നു.
Photo and News Source: Asianet News









