ചൂടുകാലത്ത് കടകളിൽ നിന്ന് വാങ്ങുന്ന തണുത്ത കുപ്പിവെള്ളം താൽക്കാലിക ആശ്വാസം നൽകുമെങ്കിലും പിന്നീട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനുമുൻപ് വെയിൽ കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുന്നതും അടച്ച വാഹനത്തിലല്ലാതെ വിതരണം ചെയ്യുന്നതും കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഇല്ലാതാക്കും.

സൂര്യപ്രകാശം നേരിട്ടേൽക്കുമ്പോൾ കുപ്പിയിലെ പ്രിസർവേറ്റീവുകളുടെ ഗുണം കുറയുകയും രാസപരമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും. പ്ലാസ്റ്റിക് കുപ്പിയുടെ ഘടന മാറി മൈക്രോപ്ലാസ്റ്റിക്കുകൾ പാനീയത്തിലൂടെ ശരീരത്തിലെത്താനുള്ള സാധ്യതയുമുണ്ട്. ഫ്രൂട്ട് ജ്യൂസ് കുപ്പികൾക്ക് ചൂടേൽക്കുമ്പോൾ ഓക്സിഡേഷൻ റിയാക്‌ഷൻ മൂലം പാനീയത്തിന്റെ നിറം, രുചി, പോഷകമൂല്യം എന്നിവയ്ക്ക് മാറ്റം സംഭവിക്കും.

പോളിഎഥലീൻ ടെറസ്താലിൻ (പെറ്റ്) ഉപയോഗിച്ചുള്ള കുപ്പികളിൽ വെയിലേൽക്കുമ്പോൾ ആന്റിമണി, ബിസ്ഫനോൾ പോലുള്ള രാസവസ്തുക്കൾ വെള്ളത്തിൽ ലയിക്കാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ കുപ്പികൾ നേരിട്ട് ചൂടേൽക്കരുതെന്ന് ലേബലിൽ വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. ദീർഘനേരം വെയിലേറ്റശേഷം തണുപ്പിച്ചാലും സംഭവിച്ച രാസമാറ്റം ഇല്ലാതാവില്ല.

Photo and News Source: Samakalika Malayalam