തിരുവനന്തപുരത്ത്: പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് ആരോഗ്യവകുപ്പ് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്കരിച്ചു. പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാനായി ആശുപത്രികളുടെ ഹോട്ട്‌സ്‌പോട്ട് മാപ്പിങ് നടത്തും. കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്ളാഗ്ഡ് ഇന്‍സ്റ്റിറ്റിയൂഷനുകളായി കണക്കാക്കി, അവിടെ കൂടുതല്‍ സൗകര്യങ്ങളൊരുക്കും.

സാമൂഹിക നിരീക്ഷണത്തിലൂടെ പാമ്പുകടികളെ റിപ്പോര്‍ട്ട് ചെയ്യാനും, ചികിത്സാ സമയത്തുണ്ടാകുന്ന താമസങ്ങളെ നിരീക്ഷിക്കാനും നടപടി. ആശുപത്രികളെ ഹബ് ആന്റ് സ്പോക്ക് രീതിയില്‍ ക്രമീകരിച്ച് റഫറല്‍ സംവിധാനം ശക്തിപ്പെടുത്തും. വിദൂരങ്ങളിലുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ആന്റി-സ്നേക്ക് വെനം ലഭ്യമാക്കും.

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും റഫറല്‍ ആശുപത്രികളും ശക്തിപ്പെടുത്തി, 'റെഡ് ഫ്ളാഗ്' പ്രദേശങ്ങളില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കും. ഹമ്പ് നോസ് പിറ്റ് വൈപ്പര്‍, മലബാര്‍ പിറ്റ് വൈപ്പര്‍ തുടങ്ങിയവയ്ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകളും നടപ്പാക്കും. ഡോക്ടര്‍മാര്‍ക്ക് പാമ്പുകളുടെ ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയും, നഴ്സുമാര്‍ക്ക് ഘങഅ പരിശീലനം നല്‍കുകയും ചെയ്യും.

Photo and News Source: Samakalika Malayalam