സംസ്ഥാനത്ത് ജലക്ഷാമം തീവ്രമായിക്കൊണ്ടിരിക്കുകയാണ്. ഡാമുകളിലെ ജലനിരപ്പ് മുൻവർഷത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ അരുവിക്കരയിൽ നിന്ന് ലഭ്യമായ വെള്ളം 28 ദിവസത്തേക്കേ മതി. നെയ്യാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കാനുള്ള തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്.
കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. വിഴിഞ്ഞം പോലുള്ള പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. എറണാകുളത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു.
ചൂട് കൂടിയതും മഴ കുറഞ്ഞതുമാണ് ജലക്ഷാമത്തിന് പ്രധാന കാരണം. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഫിനാൻസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുമെന്നും മന്ത്രി പറഞ്ഞു. മുവാറ്റുപുഴയിലും ഫ്ലക്സ് ബോർഡ്പേപ്പാറ ഡാമിന്റെ ശേഷി ഉയർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Photo and News Source: Kairali News










