ഭംഗിയുള്ള തൂവലുകളും സംസാരിക്കാനുള്ള കഴിവുമുള്ള തത്തകളോട് ആകർഷണം തോന്നാത്തവർ കുറവാണ്. പക്ഷിലോകത്തെ ബുദ്ധിമാന്മാരായി അറിയപ്പെടുന്ന തത്തകൾ, ശബ്ദം അനുകരിക്കാനുള്ള കഴിവുകൊണ്ട് മനുഷ്യരുടെ ഇഷ്ടപക്ഷികളായി മാറുന്നു. സിറ്റാസിഡേ കുടുംബത്തിൽപ്പെട്ട ഇവയ്ക്ക് ഏകദേശം 350-ലധികം സ്പീഷീസുകളുണ്ട്.
എന്നാൽ എല്ലാ തത്തകളും ഓമനയല്ല. വിളവ് കൊത്തി നശിപ്പിക്കുന്ന ചില തത്തകൾ കർഷകരുടെ ശത്രുക്കളുമാണ്. 3.5 ഇഞ്ച് മുതൽ 40 ഇഞ്ച് വരെ വലിപ്പമുള്ള ഇവയിൽ, ബഫ് ഫേസ്ഡ് പിഗ്മി പാരറ്റ് ഏറ്റവും ചെറുതും (10 ഗ്രാം) കകാപോ ഏറ്റവും വലുതുമാണ് (4 കിലോഗ്രാം).
വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായ ഇവർ, വിത്തുകളും ചെറു പ്രാണികളുമൊക്കെ ഭക്ഷിക്കുന്നു. കാലുകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അറ്റം കൂർത്ത ചുണ്ട്, മെലിഞ്ഞ ശരീരം, നീണ്ട വാൽ എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ. കാലിലെ നാല് വിരലുകളും ഇവയെ മറ്റു പക്ഷികളിൽനിന്ന് വേർതിരിക്കുന്നു.
Photo and News Source: Mathrubhumi









