ചൊവ്വാഴ്ച നടന്ന രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ഡ്രസ്സിംഗ് റൂമിൽ പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് തത്സമയ സംപ്രേക്ഷണത്തിൽ പുറത്തുവന്നു. ക്യാമറ ഡ്രസ്സിംഗ് റൂമിലേക്ക് തിരിഞ്ഞപ്പോൾ, പരാഗ് വേപ്പിംഗ് ഉപകരണം ഉപയോഗിക്കുന്നത് വ്യക്തമായി കാണാനായി. ഇന്ത്യയിൽ ഇ-സിഗരറ്റുകൾ നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ, ബിസിസിഐ പരാഗിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ.

പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു മത്സരം. ഡ്രസ്സിംഗ് റൂമിലെ പുകവലി ബിസിസിഐയുടെ നിയമങ്ങൾ ലംഘിക്കുന്നതാണ്. 2019-ൽ നടപ്പിലാക്കിയ PECA നിയമമനുസരിച്ച്, ഇ-സിഗരറ്റുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. ഈ നിയമം ലംഘിക്കുന്നവർക്ക് തടവ് അല്ലെങ്കിൽ പിഴ ലഭിക്കാൻ സാധ്യതയുണ്ട്.

സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു. ക്യാപ്റ്റൻസി പോലുള്ള പ്രധാന ചുമതലകളിൽ നിന്ന് പരാഗിനെ മാറ്റാൻ ബിസിസിഐ തീരുമാനിക്കുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഐപിഎൽ വൃത്തങ്ങളിൽ നിന്നും കർശന നടപടി ആവശ്യമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

Photo and News Source: Asianet News