പൊരിയുണ്ട, നമ്മുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ്. വഴിയോരക്കടകളിലും മാർക്കറ്റുകളിലും എളുപ്പത്തിൽ ലഭ്യമാകുന്ന ഇത് കുട്ടികളെ മുതൽ മുതിർന്നവരെ വരെ ആകർഷിക്കുന്നു. ചിലർക്ക് നൊസ്റ്റാൾജിയയുടെ പേരിലും ഇത് വാങ്ങി കഴിക്കാനുള്ള ഇഷ്ടം കൂടുതലാണ്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ പൊരിയുണ്ട തയ്യാറാക്കുന്നതിന്റെ യഥാർത്ഥ രീതി വെളിപ്പെടുത്തുന്നു.
ഹെച്ച്കോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിൽ കാണുന്നത്, മലിനമായ സാഹചര്യത്തിലാണ് പൊരിയുണ്ട തയ്യാറാക്കുന്നത് എന്നാണ്. ശർക്കര ഉരുക്കിയതിനുശേഷം അതേ പാത്രത്തിലേക്ക് പൊരി ചേർത്തിളക്കി, ഉപകരണത്തിലേയ്ക്ക് മാറ്റി ഉണ്ടയുടെ രൂപത്തിലാക്കുന്നു. തുടർന്ന് കവറിലേയ്ക്ക് മാറ്റുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
വീഡിയോയ്ക്ക് രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്. ‘ഇതിന്റെ പിന്നിൽ ഒരുപാടുപേരുടെ കഷ്ടപ്പാടും വിയർപ്പും ഉണ്ടായിരുന്നോ’, ‘തിന്നത് കൂടെ തുപ്പി കളഞ്ഞു’, ‘നീ കണ്ടത് കണ്ടു എന്തിനാടാ ഞങ്ങളേം കൂടി കാണിച്ചേ’ തുടങ്ങിയവയാണ് അവയിൽ ചിലത്. പൊരിയുണ്ടയുടെ യഥാർത്ഥ നിർമ്മാണ രീതി ഇത്തരത്തിലാണെന്ന് അറിയുമ്പോൾ, നമ്മുടെ രുചി മാത്രം കണക്കിലെടുത്ത് കഴിക്കുന്നത് ചോദ്യം ചെയ്യപ്പെടുന്നു.
Photo and News Source: Kairali News










