മൂന്നാറിൽ വച്ചു നടന്ന ഇന്ത്യ-ഭൂട്ടാൻ കസ്റ്റംസ് ഉന്നതതല യോഗത്തിൽ രാജ്യാന്തര വാഹനക്കടത്ത് സംഘങ്ങൾക്കെതിരെ സംയുക്ത അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചു. രഹസ്യ രേഖകൾ പരസ്പരം കൈമാറുന്നതോടെ അന്വേഷണം ശക്തമാകും. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരെ ഉടൻ ഭൂട്ടാനിലേക്ക് നിയോഗിക്കും. ഭൂട്ടാൻ കസ്റ്റംസിന് ഉള്ള പ്രധാന തെളിവുകൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറും. ആയുധ-ലഹരി കടത്തുമായി ബന്ധപ്പെട്ട സംഘങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് കണ്ടെത്തിയത്. രാജ്യാന്തര ശൃംഖലയെ തകർക്കുന്നതാണ് ലക്ഷ്യം.

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളും തെളിവുകളും പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Photo and News Source: Janam TV