കോഴിക്കോട് മേപ്പയൂരിൽ നടന്ന വിവാഹ റോഡ് ഷോയിലൂടെ ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടി എടുത്തു. അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ അഞ്ച് ആഡംബര കാറുകളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവർമാരെ എടപ്പാളിലെ റോഡ് സുരക്ഷ ക്ലാസിലും മെഡിക്കൽ കോളജിലെ ഒരു മാസത്തെ സാമൂഹ്യ സേവനത്തിനും അയച്ചു.

മേപ്പയൂരിലെ നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് നടന്ന ഈ സംഭവത്തിൽ, യുവാക്കൾ കാറുകളുടെ മുകളിൽ കയറിയും ഡോറുകൾ തുറന്നു പിടിച്ചും യാത്ര ചെയ്തു. ഡോറിലൂടെ തല പുറത്തിട്ട് അപകടകരമായ രീതിയിൽ യാത്ര ചെയ്തത് വീഡിയോയിലൂടെ പുറത്തുവന്നു. ഇതോടെ നാട്ടുകാർ പോലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയും, സംഭവത്തിലെ മുഴുവൻ വാഹനങ്ങളോടും ഹാജരാകാൻ നിര്‍ദ്ദേശം നൽകി.

Photo and News Source: Janam TV