ഷില്ലോങ്ങിൽ കൊല്ലപ്പെട്ട ഗതാഗത വ്യവസായ പ്രമുഖൻ രാജ രഘുവംശിയുടെ കൊലപാതക കേസിൽ, ഭാര്യ സോനം രഘുവംശിക്ക് മേഘാലയ കോടതി ജാമ്യമനുവദിച്ചതിൽ പ്രതിഷേധം ഉയർന്നു. രാജയുടെ കുടുംബം പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നല്കി. കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. 2025-ൽ ഹണിമൂണിനായി ഷില്ലോങ്ങിൽ എത്തിയ രാജയുടെ മൃതദേഹം ജൂൺ 2-ന് വെള്ളച്ചാട്ടത്തിനടുത്തെ കാട്ടിൽ നിന്ന് കണ്ടെത്തി.

പോലീസ് കേസ് പ്രകാരം, സോനും അവരുടെ കാമുകനും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. സോനം ജൂൺ 9-ന് അറസ്റ്റിലായി. പത്ത് മാസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം, 50,000 രൂപ ബോണ്ടും രണ്ട് ജാമ്യവും നൽകി ജാമ്യമനുവദിച്ചു. രാജയുടെ മാതാവ് ഉമാ രഘുവംശി, പോലീസ് അന്വേഷണത്തിലെ വീഴ്ചകളെ ചൂണ്ടിക്കാട്ടി, കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. പ്രതിക്ക് ജാമ്യമനുവദിക്കുന്നതിൽ അന്വേഷണത്തിലെ പോരായ്മകൾ സഹായിച്ചതായി ആരോപിച്ചു.

Photo and News Source: Sathyam Online