ഗോദറേജ് ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യത്തെ ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ ഹോം ലോക്കര്‍ സംവിധാനം ‘NX Pro Ncrypt’ അവതരിപ്പിച്ചു. സ്മാര്‍ട്ട് ഹോം എക്‌സ്‌പോ 2026ലാണ് ഇത് പ്രദര്‍ശിപ്പിച്ചത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍, ബയോമെട്രിക് ഫിംഗര്‍പ്രിന്റ്, ഡിജിറ്റല്‍ പിന്‍ എന്നിവ ഉൾപ്പെടുത്തിയ സംവിധാനമാണിത്.
‘Advantis IoT9’ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കണക്ടഡ് ഹോം ഇക്കോസിസ്റ്റവും കമ്പനി പ്രദര്‍ശിപ്പിച്ചു. ഉപയോക്താവിന്റെ മുന്‍ഗണനകള്‍ക്കനുസരിച്ച് വീടിന്റെ ലൈറ്റിംഗും എയര്‍കണ്ടീഷനിംഗും ഓട്ടോമാറ്റിക്കായി ക്രമീകരിക്കപ്പെടും. വ്യക്തികളുടെ ചിത്രങ്ങള്‍ ശേഖരിക്കാതെ ഡിജിറ്റല്‍ ടെംപ്ലേറ്റുകളാക്കി മാറ്റി സ്വകാര്യത സംരക്ഷിക്കുമെന്ന് കമ്പനി ഉറപ്പുനല്കുന്നു.
ഹോട്ടല്‍ മേഖലയ്ക്കായി വെബ് അധിഷ്ഠിത ആക്സസ് സൊല്യൂഷനും ഗോദറേജ് അവതരിപ്പിച്ചു. അടുത്ത മൂന്നു വര്‍ഷത്തിനിടെ 100 കോടി രൂപ നിക്ഷേപം നടത്തി ഡിജിറ്റല്‍ കണക്ടഡ് സുരക്ഷയ്ക്കും ഗവേഷണത്തിനുമായി ശ്രമം നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്തൃ കേന്ദ്രീകൃത സുരക്ഷ സംവിധാനങ്ങളാണ് ലക്ഷ്യം.
Photo and News Source: Dhanam







