കൊച്ചിയിൽ നടൻ ഷിയാസ് കരീം ഒരു ലൈംഗികാരോപണ കേസിൽ പ്രതികരിച്ചു. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്നും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നുമുള്ള പരാതിയെ അദ്ദേഹം വ്യാജമാണെന്ന് നിഷേധിച്ചു. പരാതി നൽകിയ സ്ത്രീക്ക് 60 വയസ്സാണെന്നും അവരെ വിവാഹം കഴിക്കാൻ തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കുടുംബവുമായി അടുപ്പമുള്ള സ്ത്രീയാണെന്നും ഈ വിഷയത്തിൽ കുടുംബം തന്നോടൊപ്പമുണ്ടെന്നും നടൻ പറഞ്ഞു. ‘‘എന്റെ പേരിൽ പരാതി കൊടുത്ത സ്ത്രീക്ക് 60 വയസ്സുണ്ട്.

അവരെ വിവാഹം കഴിക്കാൻ ആവശ്യമില്ല. എന്റെ കല്യാണം കഴിഞ്ഞ് രണ്ട് വർഷമായി. ഞാൻ മാന്യമായാണ് ജീവിക്കുന്നത്. ഇപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ പേടിയാണ്. മുമ്പേ എനിക്കെതിരെ കള്ള കേസുകളുണ്ട്. ഇപ്പോൾ പരാതിയുമായി വന്ന സ്ത്രീക്ക് 60 വയസ്സുണ്ട്. എന്റെ കുടുംബവുമായി അടുപ്പമുള്ള സ്ത്രീയാണ്. എന്റെ കല്യാണത്തിനും റിസപ്ഷനിനും അബുദാബിയിലെ പരിപാടിക്കും വന്നിട്ടുണ്ട്. എന്റെ ഭാര്യയുടെയും ഉമ്മയുടെയും കയ്യിൽ നിന്ന് ഇവർ സ്വർണം വാങ്ങിയിട്ടുണ്ട്. പക്ഷേ, ഞാൻ ഇതെല്ലാം അറിഞ്ഞിരുന്നില്ല.

കുറച്ച് പ്രശ്നങ്ങൾ വന്നശേഷമാണ് അറിയാൻ കഴിഞ്ഞത്. ഈ സ്ത്രീ എന്റെ ഫാമിലിയിൽ കയറി പഴ്സനൽ കാര്യങ്ങളിൽ ഇടപെട്ടിരുന്നു. അതിൽ പ്രശ്നമായപ്പോഴാണ് സ്വർണ്ണം വാങ്ങിയതെന്ന വിവരം അറിയാൻ കഴിഞ്ഞു,’’

Photo and News Source: Malayalam Express