പെരുമ്പാവൂർ: കനാലിൽ മുങ്ങിമരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന മൂന്നാമത്തെ നഴ്‌സിങ് വിദ്യാർത്ഥിയും മരണപ്പെട്ടു. കോട്ടയം ജില്ലയിലെ മണർകാട് ഒറ്റപ്ലാക്കൽ സ്വദേശിയായ എമിൽ സുനിൽ, പുലർച്ചെ 2:50-ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി.

മലപ്പുറം സ്വദേശി അജ്മലും കൊല്ലം സ്വദേശി അജ്സലും അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹർത്താലിനെത്തുടർന്ന് കോളേജിന് അവധിയായതിനാൽ, പെരിയാർ വാലി കനാലിൽ കുളിക്കാൻ പോയ ആറംഗ സംഘമായിരുന്നു അപകടത്തിൽ പെട്ടത്. ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളെ നാട്ടുകാരും ഫയർഫോഴ്സും ഒരുമിച്ച് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചു.

നിലവിൽ മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Photo and News Source: Kerala Online News