മദ്രാസ് ഹൈക്കോടതി സെന്തിൽ ബാലാജിക്ക് തിരിച്ചടി നൽകി. ട്രാൻസ്ഫോർമർ അഴിമതി കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റെ ഉത്തരവാണിത്. 2021-2023 കാലയളവിൽ ബാലാജി വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടുകളിലാണ് പരാതി. ടെണ്ടർ ക്രമക്കേടിൽ 397 കോടി രൂപ നഷ്ടമുണ്ടായെന്നാണ് ആരോപണം. അഴിമതി വിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കം ഹർജി നൽകിയിരുന്നു. വിജിലൻസ് രേഖകൾ രണ്ടാഴ്ചയ്ക്കുള്ളിൽ സിബിഐക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.
അന്വേഷണത്തിന് മുൻഗണന നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.
Photo and News Source: Asianet News









