കൊച്ചി: ഗൂഗിൾ കമ്പനി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ വൻ നിക്ഷേപത്തോടെ നിർമ്മിക്കുന്ന എഐ ഹബ്ബിന് തറക്കല്ലിട്ടു. കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണിത്. എയർടെല്ലിന്റെ നെക്സ്ട്ര അദാനികണക്‌സുമായി ചേർന്ന് ഗിഗാവാട്ട് വലിപ്പമുള്ള ഈ ഇക്കോസിസ്റ്റം നിർമ്മിക്കും.

ഗൂഗിൾ ഇന്ത്യയുടെ സാമ്പത്തിക, പാരിസ്ഥിതിക ശക്തി വർദ്ധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയെ ഉറപ്പിക്കുന്നു. നെക്സ്ട്രയുടെ ലോകോത്തര ഡാറ്റ സെന്ററുകളും ഇന്ത്യയിലുടനീളമുള്ള അൾട്രാ-ലോ-ലേറ്റൻസി ഫൈബറും, ഹരിതോർജവും അടുത്ത തലമുറ കേബിൾ ലാൻഡിങ് സ്റ്റേഷനും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഐടി മന്ത്രി എൻ. ലോകേഷ്, ഗൂഗിൾ ക്ലൗഡ് വിപി ബികാശ് കോലെ, അദാനി ഗ്രൂപ്പ് ഡയറക്ടർ ജീത് അദാനി, ഭാരതി എന്റർപ്രൈസസ് വൈസ് ചെയർമാൻ രാകേഷ് മിത്തൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ‘ഈ പദ്ധതി ഇന്ത്യയുടെ ഡിജിറ്റൽ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും. വിശാഖപട്ടണം ലോകത്തിലെ എഐ മാപ്പിൽ പുതിയ കേന്ദ്രമായി ഉയരുമ്പോൾ, സുസ്ഥിര വളർച്ചയ്ക്കും നൂതനത്വത്തിനും വേഗം നൽകും,’ എന്ന് ഭാരതി എയർടെല്ലിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിത്തൽ പറഞ്ഞു.

Photo and News Source: Malayalam Express