തിരുവമ്പാടിയിലെ കൂടരഞ്ഞി പഞ്ചായത്തിൽപ്പെട്ട മേലെ കൂമ്പാറ ആനക്കല്ലുംപാറയിലെ ഒരു കിണറ്റിൽ പുലിയുടെയും പൂച്ചയുടെയും ജഡം കണ്ടെത്തി. ബുധാഴ്ച വൈകീട്ടാണ് നാട്ടുകാർ ദുർഗന്ധം അനുഭവപ്പെട്ട് കിണറ്റിലേക്ക് നോക്കിയപ്പോൾ ജഡങ്ങൾ കണ്ടെത്തിയത്. നാലുവയസ്സുള്ള പെൺപുലിയാണ്. ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചു. കിണറ്റിൽ മൂന്നാലുദിവസം പഴക്കമുള്ള ജഡങ്ങൾ കണ്ടെത്തിയത്. നേരത്തേ ഇവിടെ പുലിസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ച മുൻപ് ആനക്കല്ലുംപാറ കുട്ടൻ ബാബുവിന്റെ വീട്ടിൽനിന്ന് പുലി പട്ടിയെ കൊന്നതുമായി ബന്ധപ്പെട്ടു.
ജനവാസമേഖലയിലും വിനോദസഞ്ചാര മേഖലയുമായുള്ള ഈ പ്രദേശത്ത് പുലിസാന്നിധ്യം ഭീതിയിലാക്കുന്നു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന്റെ കീഴിലുള്ള പ്രദേശമാണിത്. വനംപാലകരുടെ നേതൃത്വത്തിൽ ജഡങ്ങൾ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം നടപടികൾ പിന്നീട്. പുലി പൂച്ചയെ വേട്ടയാടുന്നതിനിടെ കിണറ്റിൽ വീണതാകാനാണ് സാധ്യത. ഗ്രാമപ്പഞ്ചായത്ത് നേതാക്കൾ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
Photo and News Source: Mathrubhumi









