മുംബൈയിലെ മീര റോഡിൽ നടന്ന ആക്രമണത്തിന് പിന്നിൽ മതത്തിന്റെ അടിസ്ഥാനമുണ്ടെന്ന് ഭീകരവിരുദ്ധ സേന (എടിഎസ്) വെളിപ്പെടുത്തി. സെയ്ബ് സുബൈർ അന്‍സാരി എന്ന പ്രതി, പള്ളിയുടെ സ്ഥാനം ചോദിച്ച് കലിമ ചൊല്ലാൻ ആവശ്യപ്പെട്ട ശേഷമാണ് ആക്രമണം നടത്തിയത്. ഐഎസ് അടക്കമുള്ള ഭീകര സംഘടനകളോടുള്ള ആകർഷണമാണ് ആക്രമണത്തിനു പിന്നിലെ കാരണം എന്ന് എടിഎസ് അറിയിച്ചു.
പ്രതി സ്വയം ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു എന്നും പ്രാഥമിക നിഗമനം ഉണ്ട്. ആക്രമണത്തിനു ശേഷം 90 മിനിറ്റിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില് ഹാജരാക്കി മെയ് 4 വരെ എടിഎസിന്റെ കസ്റ്റഡിയില് വിട്ടു.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലോൺ വുള്‍ഫ് ആക്രമണത്തെക്കുറിച്ചുള്ള കുറിപ്പുകളും ഐഎസ് ബന്ധം സൂചിപ്പിക്കുന്ന രേഖകളും കണ്ടെത്തി. ഓൺലൈനിലൂടെ ഭീകര ആശയങ്ങളിൽ ആകൃഷ്ടനായതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതിയുടെ ലാപ്‌ടോപ്പും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുന്നു. 2019-ൽ യുഎസിൽ നിന്ന് മടങ്ങിയെത്തിയ പ്രതി മീര റോഡില് തനിച്ചാണ് താമസം. ഓൺലൈൻ കെമിസ്ട്രി അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
Photo and News Source: Janmabhumi









