ലക്നൗ: ഉത്തർപ്രദേശിന്റെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നു. ഹർദോയ് ജില്ലയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. മീററ്റിനെയും പ്രയാഗ് രാജിനെയും ബന്ധിപ്പിക്കുന്ന ഈ പാത 10-12 മണിക്കൂർ യാത്രയെ വെറും 6 മണിക്കൂറാക്കി ചുരുക്കും.
ഏകദേശം 36,230 കോടി രൂപ ചിലവിൽ നിർമിച്ച ഈ പദ്ധതി ഉത്തർപ്രദേശിനെ വ്യാവസായിക-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുമെന്ന് യുപി സർക്കാർ അറിയിച്ചു. മീററ്റ്, ബുലന്ദ്ഷഹർ, ഹാപ്പൂർ, അംറോഹ, സംഭാൽ, ബദായൂൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഢ്, പ്രയാഗ് രാജ് എന്നീ 12 ജില്ലകളിലൂടെ കടന്നുപോകുന്നു.
50-ലധികം ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാത ഗ്രാമീണ മേഖലകളിൽ പുതിയ തൊഴിൽ, ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കും. ഷാജഹാൻപൂർ ജില്ലയിൽ 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങൾക്ക് അടിയന്തര ഇറക്കം സാധ്യമാക്കും.
Photo and News Source: Janam TV










