കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിൽ നിക്ഷേപം നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി അഞ്ചുവർഷത്തിനുള്ളിൽ വൻ നേട്ടം കൈവരിച്ചു. 2021 മാർച്ചിലെ 862 കോടി രൂപയുടെ നിക്ഷേപം ഇപ്പോൾ 2,955 കോടി രൂപയായി ഉയർന്നു. ഇത് 243 ശതമാനത്തോളം വർദ്ധനയാണ്. ഫെഡറൽ ബാങ്കിലായിരുന്നു ഏറ്റവും വലിയ കുതിച്ചുചാട്ടം. 2021-ൽ 588 കോടി രൂപയായിരുന്ന നിക്ഷേപം ഇപ്പോൾ 2,252 കോടി രൂപയായി.

ഓഹരി വില 77 രൂപയിൽ നിന്ന് 295 രൂപയിലേക്ക് ഉയർന്നു. സിഎസ്ബി ബാങ്കിലും നിക്ഷേപം 87 കോടി രൂപയിൽ നിന്ന് 142 കോടി രൂപയായി വർദ്ധിച്ചു. യൂസഫലിയുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും വലിയ ഷെയർ വാല്യൂ ഫെഡറൽ ബാങ്കിന്റേതാണ്.

Photo and News Source: Dhanam