ബെംഗളൂരുവിലെ അഡുഗോഡിയിൽ വാടക ഫ്‌ളാറ്റിൽ മുപ്പത്തിനാലുകാരിയായ പൂജ ദത്തയുടെ മൃതദേഹം കണ്ടെത്തി. രക്തത്തിൽ കുളിച്ച് നഗ്നയായി കിടന്ന മൃതദേഹം ഭാഗികമായി അഴുകിയ നിലയിലായിരുന്നു. തിങ്കളാഴ്ച ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ അറിയിച്ചു. പോലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ മൃതദേഹം കണ്ടെത്തി. ഏകദേശം രണ്ട് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിലെ സാധനങ്ങൾ അലങ്കോലമായി കിടക്കുകയും പേപ്പറുകൾ കീറിപ്പറിഞ്ഞ നിലയിൽ കണ്ടെത്തുകയും ചെയ്തു. ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചില്ല.
വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായതിനാൽ സ്വയം ജീവനൊടുക്കിയതാകാമെന്ന് പോലീസ് പ്രാഥമിക നിഗമനം നടത്തി. കഴിഞ്ഞ മൂന്ന് വർഷമായി പൂജ ദത്ത ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. ഇവർ അവിവാഹിതയായിരുന്നു. കുറച്ചുനാളായി മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ഏപ്രിൽ 23-ന് അവസാനമായി കണ്ടത് അയൽവാസികളാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരെ മരണത്തിലെ ദുരൂഹത നിലനിൽക്കുന്നു.
Photo and News Source: Janam TV










