തലശ്ശേരിയിലെ പൊന്ന്യം കുണ്ടുചിറ സ്വദേശി രാജൻ (53) കെഎസ്ഇബി കരാർ ജീവനക്കാരനായിരുന്നു. അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ശോക്കേറ്റ് മരിച്ചു. ഇന്നലെ രാത്രി കതിരൂരിന് സമീപം വൈദ്യുതി കമ്പിയിലുണ്ടായ തീപ്പൊരി കണ്ട നാട്ടുകാർ രാജനെ വിളിച്ചു വരുത്തി. മരത്തില്‍ തട്ടിനിന്ന വൈദ്യുതി ലൈന്‍ മാറ്റുന്നതിനിടെയായിരുന്നു അപകടം. രാജൻ ഗുരുതരമായി പൊള്ളലേറ്റ് തലശ്ശേരി സഹകരണ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹമുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Photo and News Source: Siraj Live