മുംബൈയിലെ മീരാ റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരെ കലിമ ചൊല്ലാൻ നിർബന്ധിച്ച് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നു. നിരോധിത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രതി ജൈബ് സുബൈർ അൻസാരി.

‘ലോൺ വുൾഫ്’ ആക്രമണമായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കുറിപ്പിൽ ‘ഐസിസ്’, ‘ജിഹാദ്’, ‘ഗാസ’ തുടങ്ങിയ വാക്കുകൾ ഉണ്ടായിരുന്നു. ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായാണ് ആക്രമം നടന്നതെന്ന് അന്വേഷണ സംഘം കരുതുന്നു.

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാരുടെ മതവും പേരും ചോദിച്ച പ്രതി, കലിമ ചൊല്ലാൻ നിർബന്ധിക്കുകയും കഴിയാതെ വന്നപ്പോൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. രാജ്കുമാർ മിശ്രയ്ക്ക് ഗുരുതര പരിക്കേറ്റു. മറ്റൊരു ജീവനക്കാരനായ സുബ്രതോ സെന്നിനും പരിക്കേട്ടു.

2019-ൽ യുഎസിൽ നിന്ന് മടങ്ങിയെത്തിയ ജൈബ് സുബൈർ മീരാ റോഡിൽ തനിച്ചാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് സമാനമായിരുന്നു ഈ ആക്രമണരീതി.

Photo and News Source: Janam TV