കോഴിക്കോട് നന്മണ്ടയിലുള്ള പനോളുകണ്ടി റഷീദിന്റെ വീട്ടിൽ കിടപ്പുമുറിയിൽ നിന്ന് മൂര്‍ഖൻ പാമ്പിനെ കണ്ടെത്തി. അല്‍ഷീദ് എന്ന മകൻ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന അല്‍ഷീദ് കട്ടിലിനു താഴെ പാമ്പിനെ കണ്ടെത്തുകയായിരുന്നു. മലപ്പുറം തിരൂരിലെ കൈമളശ്ശേരിയിലും വീടിനോട് ചേര്‍ന്ന സ്ഥലത്ത് കളിക്കുന്നതിനിടെ കുട്ടി പാമ്പിനെ കണ്ടെത്തി. ഓടി രക്ഷപ്പെടുന്നതിനിടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യമായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പാമ്പുകടിയേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇടുക്കിയിൽ വെള്ളിക്കെട്ടൻ പാമ്പ് രണ്ടുപേരെ കടിച്ചത്. അജയ്, രാജകുമാരി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. തിരുവനന്തപുരം അഞ്ചുതെങ്ങിൽ കാലില്‍ കടിയേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോജി (43) ആണ് ആ യുവതി.

Photo and News Source: Siraj Live