തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്ഡിങ്ങിനെക്കുറിച്ച് കെഎസ്ഇബി വിശദീകരണം നൽകി. നിലവിൽ 200 മെഗാവാട്ട് വൈദ്യുതി കുറവാണെന്നും, കൂടംകുളം ആണവോർജ്ജ നിലയത്തിൽ നിന്നും വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെ അധികനാള്‍ ലോഡ് ഷെഡ്ഡിങ്ങ് ആവശ്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.
വേനൽ മഴ ലഭിച്ചത് ആശ്വാസകരമായ സൂചനയാണ്. നിലവിൽ 150 മെഗാവാട്ട് പവർ എക്സ്ചേഞ്ച് വഴി ലഭ്യമായിട്ടുണ്ട്. മെയ് ആദ്യവാരത്തിലുണ്ടാകുന്ന ഉഷ്ണതരംഗത്തിന് മുമ്പ് 250 മെഗാവാട്ട് പൂർണ്ണമായും ലഭിക്കുമെന്നും കെഎസ്ഇബി പ്രതീക്ഷിക്കുന്നു.
പ്രതിസന്ധിക്ക് ഡാം മാനേജ്മെന്റിലെ വീഴ്ചയും കാരണമാകയുണ്ടായി. കഴിഞ്ഞ മൂന്നു വർഷമായി ഉയർന്ന തോതിൽ വെള്ളം ലഭിച്ചെങ്കിലും ഫലപ്രദമായി ഉപയോഗിച്ചില്ല. സംസ്ഥാനത്ത് ഇന്നലെ അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ്ങ് പ്രഖ്യാപിച്ചു. വൈകിട്ട് 6 മുതൽ 12 വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം നടത്തുന്നത്.
പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിങ്ങ് നടക്കുന്നതെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. വൈദ്യുതി വിതരണ ശൃംഖലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം ആവശ്യമാണെന്നും കെഎസ്ഇബി സൂചിപ്പിച്ചു.
Photo and News Source: Janmabhumi








