പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് കൊൽക്കത്ത ഉൾപ്പെടെ ഏഴ് ജില്ലകളിൽ ആരംഭിച്ചു. മൂന്ന് കോടി 21 ലക്ഷം വോട്ടർമാർ 1,448 സ്ഥാനാർത്ഥികളുടെ ഭാഗ്യപരീക്ഷണത്തിന് സാക്ഷിയാകും. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഭവാനിപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നു. സംസ്ഥാനത്ത് ബിജെപിക്ക് പൂർണ ഭൂരിപക്ഷം ലഭിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും സുവേന്ദു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സുരക്ഷാ ഭീഷണി പരിഗണിച്ച്, ദേശീയ അന്വേഷണ ഏജൻസിയെ ബംഗാളിൽ ആദ്യമായി വിന്യസിച്ചു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കണമെന്ന ലക്ഷ്യത്തോടെ 3.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൊൽക്കത്തയിൽ മാത്രം 35,000 സേനാംഗങ്ങൾ നിലയുറപ്പിച്ചു. 2,550 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയും ബംഗാളിൽ എത്തിയിട്ടുണ്ട്. ഏപ്രിൽ 23-ന് നടന്ന ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്.
Photo and News Source: Janam TV










