പാലക്കാട് ജില്ലയിൽ 40 ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. നാലാഴ്ചയ്ക്കിടെ 318 പേർ സൂര്യതാപം, സൂര്യാഘാതം എന്നിവയെത്തുടർന്ന് ചികിത്സ തേടി. ഒരാൾ മരണമടഞ്ഞു.

സൂര്യതാപത്തിന്റെ ലക്ഷണങ്ങളായ ചൂടുകുരു, ചൊറിച്ചിൽ എന്നിവയുമായി 200-ലധികം പേർ ആശുപത്രികളിൽ പ്രവേശിപ്പട്ടു. 71 പേരുടെ തൊലി പൊള്ളി അടർന്ന നിലയിലായിരുന്നു. നിരന്തരമായ വെയിൽ കൊള്ളുന്നത് സൂര്യാഘാതത്തിനും മരണത്തിനും കാരണമാകുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള ചൂട് കാറ്റ് വീശുന്നതിനാൽ വൈകുന്നേരം വരെ താപനില താഴാറില്ല. രാത്രി സമയങ്ങളിൽ പാമ്പ് ശല്യം വർധിച്ചു. മാർച്ചിൽ 44 പേർക്കും ഏപ്രിലിൽ 43 പേർക്കും പാമ്പ് കടിയേറ്റു. ആന്റിവെനം ഇഞ്ചക്ഷനും വിദഗ്ദ ചികിത്സയും സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്.

Photo and News Source: Sathyam Online