മലപ്പുറം തിരൂരിലെ നാസിമിന്റെ വീട്ടിലാണ് സംഭവം. വീട്ടിനകത്തേക്ക് കയറുമ്പോൾ പാമ്പുകടിയേറ്റു. വേദനയോടെ പാമ്പിനെ കടിച്ചു. പിന്നീട് അതേ പാമ്പിനെ ഒരു കുപ്പിയിൽ പിടിച്ച് തിരൂര് ജില്ലാ ആശുപത്രിയിലെത്തി. ചികിത്സയ്ക്കായി പാമ്പിനെയും കൂടെ കൊണ്ടുവന്നത് വൈദ്യശാസ്ത്ര ലോകത്തിന് പുതിയ സംഭവമായിരുന്നു.

ആശുപത്രിയിൽ എത്തിയ ഉടനെത്തന്നെ പാമ്പിന്റെ ഫോട്ടോ സര്‍പ്പ ആപ്പിലേക്ക് അയച്ചു. വിഷമില്ലാത്ത പാമ്പാണെന്ന് അറിഞ്ഞു. തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. പാമ്പിന്റെ ഇനവും വിഷാംശവും പരിശോധിച്ചുകൊണ്ടിരിക്കുന്നു.

Photo and News Source: Kerala Online News