പഴയൊരു വായ്‌ത്താരിയെ ഓർമ്മിപ്പിക്കുന്നതാണ് ‘പെട്ടി, പെട്ടി, ശിങ്കാരപ്പെട്ടി’ എന്ന ഈ വാചകം. ജനാധിപത്യത്തിന്റെ മുഖ്യ ചടങ്ങായി മാറിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ മത്താപ്പൂ കത്തിക്കലാണ് പെട്ടി തുറക്കൽ.

നിമഗ്ന ജനതയുടെ നിഗൂഢ മനസ്സുകളാണ് വിധി നിര്‍ണ്ണയിക്കുന്നത്. പാര്‍ട്ടികളുടെയും സര്‍വ്വേകളുടെയും പ്രവചന വിദഗ്‌ദ്ധരുടെയും പ്രവേശനമില്ലാത്ത ഈ മനസ്സുകൾക്ക് മുന്നിൽ എല്ലാ കണക്കുകൂട്ടലുകളും നിഷ്പ്രഭമായി.

പെട്ടി പൊട്ടിച്ചു. പുതിയൊരു സര്‍ക്കാരിന് തുടക്കം. പഴയതിന്റെ തുടര്‍ച്ചയോ പ്രതിപക്ഷത്തിന്റെ കുടിവയ്‌പ്പോ? കടക്കെണി, നടപ്പാക്കാത്ത വാഗ്ദാനങ്ങൾ, പാതിവഴിയില്‍ നിന്നുപോയ വികസനം, രാഷ്‌ട്രീയ പക്ഷപാതിത്വം, വൈദ്യുതി ക്ഷാമം, തെരുവു നായകളുടെ പ്രശ്നം വരെ എല്ലാം പുതിയ ഭരണത്തിനെ നേരിടുന്നു.

എന്നാലും, എല്ലാറ്റിനെയും നിഷ്പ്രഭമാക്കുന്ന ഭൂതമായ അഴിമതി തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. വില്ലേജ് ഓഫീസു മുതൽ സെക്രട്ടറിയേറ്റു വരെ, വാര്‍ഡു മെമ്പര്‍ മുതൽ എംപി വരെ, ക്ലാസ് ഫോർ മുതൽ ഐഎഎസ് വരെ അഴിമതി വ്യാപിച്ചു കിടക്കുന്നു. ഇതിലും വലിയ വിപത്തുണ്ടോ? ഉണ്ട്. ദീര്‍ഘകാലം ഭരിച്ച രണ്ടുമൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഏകസ്വരതയാണ് അത്.

Photo and News Source: Janmabhumi